ശ്രീനഗർ: ക്രിക്കറ്റ് മാച്ചിന് മുമ്പായി പാക് ദേശീയഗാനം ആലപിെച്ചന്നാരോപിച്ച് നാല് കശ്മീരി യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ദിപോരാ ജില്ലയിലെ അരിൻ മേഖലയിൽ നടന്ന പ്രാദേശിക മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനു മുമ്പ് പാക് ദേശീയഗാനം മുഴങ്ങിയപ്പോൾ പച്ചയും വെള്ളയും നിറത്തിലുള്ള ജഴ്സി ധരിച്ച കളിക്കാർ ഗ്രൗണ്ടിൽ തലകുനിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും കൂടെയുണ്ടായിരുന്ന കളിക്കാരെ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തേ മധ്യകശ്മീരിലെ ഗാന്ധർബാൽ ജില്ലയിലും പ്രാദേശിക ക്രിക്കറ്റ് മാച്ചിൽ പാക് ദേശീയഗാനം ആലപിച്ച സംഭവം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.