Posted On
date_range Updated On
date_range പൂനെയിലെ ഹാർഡ് വെയർ കടയിൽ തീപിടിത്തം: നാലു മരണം
പൂനെ: ഹാർഡ് വെയർ കടയിലുണ്ടായ തീപിടിത്തത്തിൽ നാലു പേർ മരിച്ചു. ചിംനരം ചൗധരി(48), നമ്രത ചിംനരം ചൗധരി(40), ഭവേശ് ചൗധരി(15), സച്ചിൻ ചൗധരി(13)
എന്നിവരാണ് മരിച്ചത്. പൂനെ ജില്ലയിലെ പ്രിംപ്രി ചിഞ്ച്വാദിലെ ഹാർഡ് വെയർ കടയിലാണ് തീപിടിത്തമുണ്ടായത്.
ബുധനാഴ്ച പുലർച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തിന്റെ ആദ്യ നിലയിലാണ് തീപിടിച്ചത്.ഉടൻ തന്നെ സ്ഥലത്തെ അഗ്നിരക്ഷാ സേനയെത്തി തീ കെടുത്തുകയായിരുന്നു. കടയിലെ സാധനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിനുള്ളിൽ ഉറങ്ങുകയായിരുന്നവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.