Posted On
date_range Updated On
date_range ഓലപ്പുരക്ക് തീപിടിച്ച് മൂന്നു വയസുകാരി മരിച്ചു
കൗശംമ്പി: വീടിന്റെ ഓലമേഞ്ഞ മേൽക്കൂരക്ക് തീപിടിച്ച് മൂന്നു വയസുകാരി മരിച്ചു. യു.പിയിലെ ബഹദുർപുർ ഗ്രാമത്തിലാണ് സംഭവം. രാംബാബു എന്നയാളുടെ മകളാണ് തീപിടിത്തത്തിൽ മരിച്ചത്.
രാം ബാബുവിന്റെ മൂന്നു വയസുകാരിയായ മകൾ നന്ദിനി വീട്ടിനുള്ളിൽ ഉറങ്ങുകയായിരുന്നു. അതിനിടെയാണ് ഓല മേഞ്ഞ മേൽക്കൂരക്ക് തീപിടിച്ചതെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സമർ ബഹദൂർ സിങ് പറഞ്ഞു.
അയൽ വാസികൾ ഓടിയെത്തി തീയണച്ചപ്പോഴേക്കും പെൺകുട്ടി പൊള്ളലേറ്റ് മരിച്ചിരുന്നു. വീടിന് സമീപത്ത് കെട്ടിയിട്ട പശുവും ചത്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചുവെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.