മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിെൻറ ഇരുനില കെട്ടിടവും ആറ് ഫ്ലാറ്റുകളും ഹോട്ടലും ബോറ സമുദായ ട്രസ്റ്റായ സെയ്ഫി ബുർഹാനി അപ്ലിഫ്റ്റ്മെൻറ് (എസ്.ബി.യു.ടി) േലലത്തിൽ പിടിച്ചു. ചൊവ്വാഴ്ച നഗരത്തിൽ നടന്ന ലേലത്തിൽ 11.58 കോടി രൂപക്കാണ് ട്രസ്റ്റ് ഇവ വിളിച്ചെടുത്തത്. ദക്ഷിണ മുംബൈയിലെ ഭിണ്ടിബസാറിലുള്ള പാക്മോഡിയ, യാകൂബു സ്ട്രീറ്റുകളിലാണ് ലേലം ചെയ്ത കെട്ടിടങ്ങൾ. ഇൗ സ്ട്രീറ്റുകൾ ഉൾപ്പെട്ട ഭിണ്ടിബസാർ മേഖല പുതുക്കിപ്പണിയാൻ സർക്കാറുമായി കരാറിൽ ഏർപ്പെട്ട ട്രസ്റ്റാണിത്.
1.55 കോടി രൂപ അടിസ്ഥാന വില നിശ്ചയിച്ച ദാവൂദും കുടുംബവും താമസിച്ചിരുന്ന ദമർവാലാ കെട്ടിടത്തിലെ ആറ് ഫ്ലാറ്റുകൾ 3.53 കോടി രൂപക്കാണ് ട്രസ്റ്റ് നേടിയത്. 1.23 കോടി വിലയിട്ട ഇരുനില കെട്ടിടമായ ശബ്നം െഗസ്റ്റ് ഹൗസ് 3.52 കോടിക്കും 1.18 കോടി വിലയിട്ട ഡൽഹി സൈക എന്നറിയപ്പെടുന്ന ഹോട്ടൽ റൗനഖ് അഫ്രോസ് 4.53 കോടിക്കും ലേലമുറപ്പിച്ചു. 1993ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ ദാവൂദിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചശേഷം പിടിച്ചെടുത്ത സ്വത്തിൽൽ പെട്ടവയാണ് േലലം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.