Posted On
date_range Updated On
date_range ജമ്മുകശ്മീരിൽ വീട് തകർന്ന് മൂന്നുസഹോദരങ്ങൾ മരിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ വീട് തകർന്ന് മൂന്നുസഹോദരങ്ങൾ മരിച്ചു. കിഷ്ത്വാർ ജില്ലയിലാണ് സംഭവം. രാജേഷ്, സാജൻ, പപ്പു എന്നിവരാണ് മരിച്ചത്.
നാഗ്സെനി തെഹ്സിലിലെ പുള്ളർ എന്ന പർവതപ്രദേശത്തെ കുഗ്രാമത്തിൽ രാത്രിയോടെയാണ് വീട് തകർന്നതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് (എസ്.എസ്.പി) ഖലീൽ പോസ്വാൾ പറഞ്ഞു. കുടുംബത്തിലെ മറ്റ് അംഗങ്ങൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.