Posted On
date_range Updated On
date_range ഹെലികോപ്റ്റർ തകർന്ന് മൂന്ന് സൈനിക ഉദ്യോഗസ്ഥർ മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സുക്നയിൽ ഹെലികോപ്റ്റർ തകർന്ന് മൂന്ന് സൈനികോദ്യോഗസ്ഥർ മരിച്ചു. ഒരു ജൂനിയർ ഒാഫീസർക്ക് ഗുരുതരമായി പരിക്കേറ്റു. ചീറ്റ ഹെലികോപ്റ്ററാണ് രാവിലെ 10.30ഒാടെ തകർന്നത്. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.
സൈന്യത്തിെൻറ പതിവ് നിരീക്ഷണ പറക്കലിനിടെയാണ് സംഭവം. നിലത്തിറക്കുന്നതിനിടെയാണ് കോപ്റ്റർ തകർന്നതെന്ന് കരുതുന്നു. സുക്ന സൈനിക കേന്ദ്രത്തിലെ ഹെലിപ്പാഡിനു സമീപത്താണ് കോപ്റ്റർ തകർന്നു വീണതെന്ന് റിേപ്പാർട്ടുകളുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.