ഇറാനിൽ നിന്ന് 275 പേരെ കൂടി ഇന്ത്യയിലെത്തിച്ചു

ജോധ്പൂർ: കോവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ഇറാൻ നിന്ന് 275 പൗരന്മാരെ ഇന്ത്യയിലെത്തിച്ചു. ഇവരിൽ 142 പുരുഷന്മാര ും 133 സ്ത്രീകളും നാല് കുട്ടികളും രണ്ട് ശിശുക്കളും ഉൾപ്പെടുന്നു. 275 പേരെയും നിരീക്ഷണത്തിനായി ജോധ്പൂരിലെ കരസേനാ വെൽനെസ് കേന്ദ്രത്തിലേക്ക് മാറ്റി.

ഇറാൻ തലസ്ഥാനമായ തെഹ് റാനിൽ നിന്ന് 277 ഇന്ത്യക്കാരെ മാർച്ച് 25ന് നാട്ടിലെത്തിച്ചിരുന്നു. ഇവരും ജോധ്പൂരിലെ വെൽനെസ് കേന്ദ്രത്തിൽ നിരീക്ഷണത്തിലാണ്. ജയ്സാൽമീറിലെ സേനാ വെൽനെസ് കേന്ദ്രത്തിൽ 234 പേർ കഴിയുന്നുണ്ട്.

കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം രാജ്യത്തെ 918 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 79 പേർ സുഖം പ്രാപിച്ചു.

Tags:    
News Summary - 275 Indians evacuated from Iran -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.