representational image

തടവുകാരനിൽനിന്ന് പിടിച്ചെടുത്തത് 23 സർജിക്കൽ ബ്ലേഡുകളും മയക്കുമരുന്നും

ന്യൂഡൽഹി: രാജ്യത്തെ വലിയ ജയിലുകളിലൊന്നും സുരക്ഷയും ഏറെയുള്ള തിഹാറിൽ നടത്തിയ പരിശോധനയിൽ ഒരു തടവ് പുള്ളിയിൽനിന്ന് പിടിച്ചെടുത്ത സാധനങ്ങൾ കണ്ട് ഞെട്ടി അധികൃതർ. 23 സർജിക്കൽ ബ്ലേഡുകളും മയക്കുമരുന്നും അടക്കമാണ് ഒരാളിൽനിന്ന് പിടിച്ചെടുത്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ ഒരു തടവുകാരന്‍റെ പ്രവൃത്തികളിൽ സംശയം തോന്നിയാണ് അധികൃതർ പരിശോധന നടത്തിയത്. സെൻട്രൽ ജയിൽ നമ്പർ മൂന്നിലായിരുന്നു സംഭവം.

പരിശോധനയിൽ 23 സർജിക്കൽ ബ്ലേഡുകൾക്കൊപ്പം മയക്കുമരുന്നും സ്മാർട് ഫോണും സിം കാർഡും കണ്ടെത്തി. ജയിലിന്‍റെ ചുറ്റുമതിലിന് മുകളിലൂടെ എറിഞ്ഞ് കൊടുത്തതായിരിക്കാം ഇവയെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

Tags:    
News Summary - 23 surgical blades and drugs recovered from Tihar inmate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.