Posted On
date_range Updated On
date_range മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; 22കാരൻ അറസ്റ്റിൽ
ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനും ബി.ജെ.പിക്കുമെതിരെ ഫെയ്‌സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇംഫാൽ ഈസ്റ്റ് ജില്ലയിൽ വൈറ്റനില സ്വദേശി ലൈഷ്‌റാം മലേംഗൻബയെ (22) ആണ് അറസ്റ്റ് ചെയ്തത്.
സംസ്ഥാന ബി.ജെ.വൈ.എം പ്രസിഡന്റ് മനോഹർമയും ബാരിഷ് ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
"ഹിന്ദു കേന്ദ്രീകൃതം എന്നാക്ഷേപിച്ച് പോസ്റ്റിട്ടത് ഹിന്ദു ആയ തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തി" - എന്നാണ് ശർമ പരാതിയിൽ പറഞ്ഞത്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.