തമിഴ്നാട്ടിൽ മന്ത്രിസഭ വിപുലീകരിച്ചു; 59 വർഷത്തിനുശേഷം കോൺഗ്രസിന് മന്ത്രി, 23 പേർ സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭ വിപുലീകരിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാർ. വിജയിയുടെ തമിഴക വെട്രി കഴകത്തിൽനിന്നുള്ള 21 എം.എൽ.എമാരും സഖ്യ കക്ഷിയായ കോൺഗ്രസിന്റെ രണ്ട് എം.എൽ.എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജേഷ് കുമാറും വിശ്വനാഥനുമാണ് കോൺഗ്രസിന്റെ മന്ത്രിമാർ.

59 വർഷത്തിനുശേഷമാണ് തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിയുണ്ടാകുന്നത്. അതേസമയം, പ്രധാന കക്ഷികളായ മുസ്‍ലിം ലീഗും വി​ടു​ത​ലൈ ശി​റു​തൈ​ക​ൾ ക​ക്ഷിയും (വി.സി​.കെ) മന്ത്രിസഭയിൽ പങ്കാളികളായില്ല. രണ്ട് എം.എൽ.എമാർ വീതമുള്ള ഇരുകക്ഷികളുടെയും പിന്തുണ വിജയ് സർക്കാറിന് നിർണായകമാണ്. ഇരുപാർട്ടികൾക്കും ഓരോ മന്ത്രിസ്ഥാനം വീതം നൽകിയിരുന്നെങ്കിലും ഇതുവരെ അവർ മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. രണ്ട് പാർട്ടികളുടെയും മന്ത്രിമാരെ പിന്നീട് മന്ത്രിസഭയിൽ ഉൾപ്പെടുമെന്നാണ് വിവരം.

മേയ് 10നാണ് വിജയ് സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മന്ത്രിസഭയിൽ പരമാവധി 35 ​മ​ന്ത്രിമാരെ ഉൾപ്പെടുത്താം. വ്യാഴാഴ്ച 23 മന്ത്രിമാർ കൂടി മന്ത്രിസഭയിൽ ചേർന്നതോടെ വിജയ് സർക്കാറിലെ മന്ത്രിമാരുടെ എണ്ണം 32 ആയി.

അ​തേ​സ​മ​യം, ടി.​വി.​കെ സ​ർ​ക്കാ​റി​നെ പു​റ​മെ​നി​ന്ന് പി​ന്തു​ണ​ക്കാ​നാ​ണ് സി.​പി.​എ​മ്മി​ന്റെ​യും സി.​പി.​ഐ​യു​ടെ​യും തീ​രു​മാ​നം. ഇ​തി​നി​െ​ട, ഇ​ട​തു ക​ക്ഷി​ക​ൾ എ​തി​ർ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ണ്ണാ ഡി.​എം.​കെ വി​മ​ത​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല. 25 വി​മ​ത​രാ​ണ് ടി.​വി.​കെ​യെ വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പി​ൽ പി​ന്തു​ണ​ച്ച​ത്.

മ​ന്ത്രി​സ​ഭാ പ്ര​വേ​ശം സം​ബ​ന്ധി​ച്ച് വി.​സി.​കെ നേ​തൃ​ത്വം കൂ​ടി​യാ​ലോ​ചി​ച്ച് തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്ന് പാ​ർ​ട്ടി നേ​താ​വ് ടി. ​തി​രു​മാ​വ​ള​വ​ൻ അ​റി​യി​ച്ചു. മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്നാ​ട് ലീ​ഗ് ഘ​ട​ക​ത്തി​ൽ അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടായിരുന്നു. ഡി.​എം.​കെ​യു​മാ​യ മു​ന്ന​ണി​ബ​ന്ധം വേ​ർ​പെ​ടു​ത്തി ടി.​വി.​കെ മ​ന്ത്രി​സ​ഭ​യി​ൽ ചേ​രു​ന്ന​തി​നോ​ട് കാ​ദ​ർ​മൊ​യ്തീ​ന് വി​യോ​ജി​പ്പാ​യിരുന്നു. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലേ​തു​പോ​ലെ ത​മി​ഴ്നാ​ട്ടി​ൽ കോ​ൺ​ഗ്ര​സു​ൾ​പ്പെ​ടു​ന്ന ടി.​വി.​കെ സ​ഖ്യ​ത്തി​ൽ ചേ​രു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നാ​ണ് മ​റു​വി​ഭാ​ഗ​ത്തി​ന്റെ നി​ല​പാ​ട്. ഭ​ര​ണം പ​ങ്കി​ടാ​നു​ള്ള അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്ത​രു​തെ​ന്നും ഇ​വ​ർ​ക്ക് അ​ഭി​പ്രാ​യ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ര​ള ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്റെ നി​ല​പാ​ട് നി​ർ​ണാ​യ​ക​മാ​യി​.

സി.​വി. ഷ​ൺ​മു​ഖം, എ​സ്.​പി. വേ​ലു​മ​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ണ്ണാ ഡി.​എം.​കെ വി​മ​ത​പ​ക്ഷ​ത്തി​ന് മ​ന്ത്രി​സ​ഭ പ്രാ​തി​നി​ധ്യം ന​ൽ​കി​യാ​ൽ പി​ന്തു​ണ പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന ഇ​ട​ത് നേ​താ​ക്ക​ളു​ടെ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ടി.​വി.​കെ നീ​ക്ക​ത്തി​ൽ​നി​ന്ന് പി​ന്നാ​ക്കം​പോ​യി. അ​ണ്ണാ ഡി.​എം.​കെ വി​മ​ത​രെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്ന് ഇ​ട​തു​പാ​ർ​ട്ടി​ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. അ​ഞ്ചു മ​ന്ത്രി​പ​ദ​വി​ക​ൾ വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​രു​ന്ന വി​മ​ത വി​ഭാ​ഗ​ത്തി​ന് ഇ​ത് വ​ൻ തി​രി​ച്ച​ടി​യാ​യി. ഇക്കാര്യത്തിൽ കോ​ൺ​ഗ്ര​സി​നും വി​യോ​ജി​പ്പാ​ണ്.

Tags:    
News Summary - 21 TVK 2 Congress MLAs Take Oath In Vijays Cabinet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.