സംഘ്പരിവാറിനെതിരെ സമരം ശക്തമാക്കുമെന്ന് സി.പി.എം കേന്ദ്രസമിതി

ന്യൂഡല്‍ഹി: ബി.ജെ.പി സര്‍ക്കാറിനും സംഘ്പരിവാറിനുമെതിരായ പോരാട്ടം ശക്തമാക്കാന്‍ ഡല്‍ഹിയില്‍ തുടരുന്ന സി.പി.എം കേന്ദ്രസമിതി യോഗം തീരുമാനിച്ചു. വര്‍ഗീയ ശക്തികള്‍ക്കെതിരെ മതേതര-പുരോഗമന ശക്തികളുടെ കൂട്ടായ്മ കെട്ടിപ്പടുക്കും. രാജ്യത്തിന്‍െറ ഭരണഘടനയെയും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയും ചോദ്യംചെയ്യുന്ന ആര്‍.എസ്.എസ് ആണ് കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ബി.ജെ.പി സര്‍ക്കാറുകളെ നിയന്ത്രിക്കുന്നതും വിവിധ പേരുകളില്‍ അതിക്രമങ്ങളും ജനവിരുദ്ധ നയങ്ങളും മുന്നോട്ടുവെക്കുന്നതും.

ഗോരക്ഷക്ക് എന്നപേരില്‍ ജനങ്ങളെ കൊല്ലുന്നതും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നതും രാജ്യം ഒറ്റക്കെട്ടായി ചോദ്യംചെയ്ത് എതിര്‍ക്കേണ്ട കാര്യങ്ങളാണെന്ന് നേതാക്കള്‍ പറഞ്ഞു. ബി.ജെ.പി ഫാഷിസ്റ്റ് കക്ഷിയല്ളെന്ന അഭിപ്രായപ്രകടനം നടത്തിയ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെയും സമിതിയില്‍ കടുത്ത വിമര്‍ശമുയര്‍ന്നു.
ന്യൂനപക്ഷങ്ങളെ ശത്രുക്കളായി കണ്ട് ആട്ടിയോടിക്കാനും രാഷ്ട്രീയ എതിരാളികളെ അധികാരവും ബലവും ഉപയോഗിച്ച് ഒതുക്കാനും ശ്രമിക്കുന്ന ആര്‍.എസ്.എസും ബി.ജെ.പിയും നടപ്പാക്കുന്നത് ഫാഷിസമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. യോഗം തിങ്കളാഴ്ച സമാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.