Posted On
date_range Updated On
date_range ഡല്‍ഹിയില്‍ കൂട്ടമാനഭംഗം; നാലുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ രണ്ടുപേരെ അഞ്ചുപേരടങ്ങുന്ന യുവാക്കളുടെ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി. ഡല്‍ഹി അമന്‍ വിഹാറിലെ പ്രേംനഗര്‍ പാര്‍ക്കിനടുത്തുള്ള കൃഷിസ്ഥലത്ത് വ്യാഴാഴ്ച വൈകീട്ടാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ക്ക് സന്ദര്‍ശിക്കാനത്തെിയതായിരുന്നു 17ഉം 18ഉം പ്രായക്കാരായ പെണ്‍കുട്ടികള്‍. സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കിയാണ് പെണ്‍കുട്ടികളെ ആക്രമിച്ചത്. സംഭവശേഷം പെണ്‍കുട്ടികള്‍ ബോധരഹിതരായി. യുവാക്കള്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇവരുടെ ആണ്‍സുഹൃത്തുക്കള്‍തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. നാലുപേരെ അറസ്റ്റ് ചെയ്തതായി ഡി.സി.പി വിക്രംജിത് സിങ് പറഞ്ഞു. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.