തമിഴ് രത്ന പുരസ്കാരം സുബ്രമണ്യന്‍ സ്വാമിക്ക്

ന്യൂയോര്‍ക്: അമേരിക്കയിലെ തമിഴ് പ്രവാസികളുടെ സംഘടന നല്‍കുന്ന ‘തമിഴ് രത്ന’ പുരസ്കാരം ബി.ജെ.പി നേതാവും എം.പിയുമായ സുബ്രമണ്യം സ്വാമിക്ക്. അഴിമതിക്കെതിരായും സര്‍ക്കാറില്‍ കൂടുതല്‍ സുതാര്യതക്കുവേണ്ടിയുമുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നതെന്ന് അമേരിക്ക തമിഴ് സംഘം പ്രസിഡന്‍റ് പ്രകാശ് സ്വാമി അറിയിച്ചു. മുമ്പ് ഓസ്കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍, സംവിധായകന്‍ ഭാരതി രാജ എന്നിവര്‍ ഈ പുരസ്കാരത്തിന് അര്‍ഹരായിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.