Posted On
date_range Updated On
date_range ആംബുലൻസ് ഡ്രൈവർ ഇറക്കിവിട്ടു; പിതാവ് മകളുടെ മൃതദേഹം ചുമന്നത് ആറ് കിലോമീറ്റർ
ഒഡിഷ: ആംബുലൻസ് ൈഡ്രവർ ഇറക്കി വിട്ടതിനെ തുടർന്ന് മകളുടെ മൃതദേഹവും ചുമന്ന് പിതാവ് ആറു കിലോമീറ്റർ നടന്നു. കഴിഞ്ഞ ദിവസം ഒഡിഷയിലെ മൽക്കങ്കിരി ജില്ലയിലാണ് സംഭവം. പ്രദേശത്തെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഏഴു വയസുകാരിയുടെ നില വഷളായതിനെ തുടർന്ന് മൽക്കങ്കിരി ജില്ലാ ആശുപത്രിയിലേക്ക് പെൺകുട്ടിയെ മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് ആബുലൻസിൽ കൊണ്ടുപോകുന്നതിനിടെ വഴിക്കുവെച്ച് കുട്ടി മരിക്കുകയും ൈഡ്രവർ തങ്ങളെ ഇറക്കിവിടുകയും ചെയ്തെന്നാണ് പിതാവ് ദിനബന്ദു കേമുദു പറയുന്നത്.
മൃതദേഹവും ചുമന്ന് ആറു കിലോമീറ്റർ നടന്ന കേമുദുവിനെയും ഭാര്യയും നാട്ടുകാരുടെ ശ്രദ്ധയിൽപെടുകയും ഇക്കാര്യം പ്രാദേശിക ബ്ലോക്ക് ഒാഫീസറെ വിവരമറിക്കുകയുമായിരുന്നു. ശേഷം മെഡിക്കൽ ഒാഫീസർ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ മറ്റൊരു വാഹനം സംഘടിപ്പിച്ച് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.