Posted On
date_range Updated On
date_range പാചക വാതക സിലിണ്ടറിന് രണ്ട് രൂപ കൂട്ടി
ന്യൂഡൽഹി: സബ്സിഡയുള്ള പാചക വാതക സിലിണ്ടറിന് രണ്ട് രൂപ വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 14.2 കി.ഗ്രം ഭാരമുള്ള സിലിണ്ടറിന്റെ വില ഡൽഹിയിൽ 425 രൂപയായി ഉയർന്നു. നേരത്തേ ഇത് 423 രൂപയായിരുന്നു.
അതേസമയം, സബ്സിഡിയില്ലാത്ത സിലിണ്ടറുകൾക്ക് 20 രൂപ കൂട്ടിയിട്ടുണ്ട്.
മണ്ണെണ്ണ വില മാസം തോറും 25 പെസ വീതം ഉയർത്താൻ സർക്കാർ ഓയിൽ കമ്പനികൾക്ക് നേരത്തേ അനുവാദം നൽകിയിരുന്നു. പത്ത് മാസത്തേക്കായിരിക്കും ഇപ്രകാരം നിരക്ക് ഉയർത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.