രാജ്യം ഗാന്ധിസ്മരണ പുതുക്കി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ 147ാം ജന്മദിന വാര്‍ഷികദിനത്തില്‍ രാജ്യം രാഷ്ട്രപിതാവിന്‍െറ സ്മരണ പുതുക്കി. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ഗാന്ധിജയന്തി ദിനത്തില്‍ രാജ്യവ്യാപകമായി ശുചീകരണപ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും അരങ്ങേറി. വിവിധ കേന്ദ്രങ്ങളില്‍ മന്ത്രിമാരും കലാസാംസ്കാരിക താരങ്ങളും പങ്കുകൊണ്ടു.
രാജ്ഘട്ടില്‍ പ്രാര്‍ഥനയും പുഷ്പാര്‍ച്ചനയും നടന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങി നിരവധി നേതാക്കള്‍ രാജ്ഘട്ടിലത്തെി രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ചു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.