Posted On
date_range Updated On
date_range പൊലീസ് വാനില്‍ യുവതിക്ക് സുഖപ്രസവം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍റൂമിന്‍െറ വാനില്‍ യുവതിക്ക് സുഖപ്രസവം. ഞായറാഴ്ച രാവിലെയാണ് സംഭവം. സുബ്സി മന്തി റെയില്‍വേ സ്റ്റേഷനില്‍ ഒരു ഗര്‍ഭിണി സഹായത്തിനുവേണ്ടി കരയുന്നതായി ഡല്‍ഹി പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ വിളി എത്തുകയായിരുന്നു.
കുതിച്ചത്തെിയ പി.സി.ആര്‍ വാനില്‍ ഹിന്ദു റാവു ആശുപത്രിയിലേക്ക് എത്തിക്കവെ ആരതിയെന്ന യുവതി വാനിനകത്ത് പ്രസവിക്കുകയായിരുന്നു. അച്ഛനും ഭര്‍ത്താവിന്‍െറ മാതാവിനും ഒപ്പം ദാദര്‍ എക്സ്പ്രസില്‍ ഗ്വാളിയോറില്‍നിന്ന് പാനിപ്പത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍ എന്ന് പൊലീസ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.