ചരിത്രത്തിലേക്ക് കാല്‍വെച്ച് ആറാംവട്ടം ജയലളിത

ചെന്നൈ: 2015 മേയ് 23. സമയം പതിനൊന്നു മണി. വേദി ചെന്നൈ മറീനാ കടല്‍ക്കരയിലെ മദ്രാസ് സര്‍വകലാശാല ശതാബ്ദി മന്ദിരം. 66 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു ഹൈക്കോടതി കുറ്റവിമുക്തയാക്കിയ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായി അഞ്ചാം പ്രാവശ്യം അധികാരമേല്‍ക്കുന്നു. മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു.  ഒരു വര്‍ഷത്തിനു ശേഷം തിങ്കളാഴ്ച അതേ മാസം അതേ ദിവസം വേദി. സമയം ഒരുമണിക്കൂര്‍ മുന്നോട്ട്. ഉച്ചക്ക് 12.05ന് ചരിത്രം ആവര്‍ത്തിച്ചു. എം.ജി. ആറിനു ശേഷം മൂന്നു പതിറ്റാണ്ടിനൊടുവില്‍ ഭരണത്തുടര്‍ച്ച ലഭിച്ച ഏക മുഖ്യമന്ത്രിയെന്ന ഖ്യാതിയുമായി ജെ. ജയലളിത ആറാം വട്ടം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.ഗവര്‍ണര്‍ ഡോ. കെ. റോസയ്യ ജയലളിതക്കും മന്ത്രിമാര്‍ക്കും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

28  മന്ത്രിമാര്‍ ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തത് സംസ്ഥാന നിയമസഭാ ചരിത്രത്തില്‍ രണ്ടാം പ്രാവശ്യം. 15ാം നിയമസഭ നിലവില്‍വന്നു. സംസ്ഥാനത്തെ പതിനെട്ടാമത്തെ  മുഖ്യമന്ത്രിയാണ് ജയലളിത. മന്ത്രിമാരില്‍ രണ്ട് ഡോക്ടര്‍മാര്‍, മൂന്ന് അഭിഭാഷകര്‍, ആറു ബിരുദാനന്തര ബിരുദധാരികള്‍. മത- ഭാഷാ ന്യൂനപക്ഷങ്ങളില്‍ നിന്ന് വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതിനത്തെുടര്‍ന്ന് മന്ത്രിസഭയില്‍ മുസ്ലിം വനിതാ അംഗത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാണിയമ്പാടിയില്‍ നിന്ന് വിജയിച്ച നിലോഫര്‍ കഫീലിനെ തൊഴില്‍ വകുപ്പിന്‍െറ മന്ത്രിയായി നിയമിച്ചു.ജയലളിതയുടെ തിരിച്ചുവരവില്‍ സംസ്ഥാനമെങ്ങും ആഘോഷം അലയടിക്കുകയാണ്. പടക്കം പൊട്ടിച്ചും ജയലളിതയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ക്ക് മുമ്പില്‍ എം.ജി. ആര്‍ ചിത്രങ്ങളിലെ തട്ടുപൊളിപ്പന്‍ ഗാനങ്ങളുടെ അകമ്പടിയില്‍ ആനന്ദനൃത്തം ചവിട്ടിയും ആഘോഷം പങ്കുവെക്കുകയാണ്.

ജയ കടന്നുവരുന്ന വീഥികളില്‍ അണികള്‍ അണിനിരന്നതോടെ തിങ്കളാഴ്ച രാവിലെ എട്ടു മണിക്ക് ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇത് നഗരത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍ തിരക്ക് സൃഷ്ടിച്ചു.ത്യപ്രതിജ്ഞച്ചചടങ്ങിന് രാവിലെ പത്തുമണിയോടെ നിയുക്ത മന്ത്രിമാരും എം.എല്‍.എമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും സിനിമാ രംഗത്തുള്ളവരും വന്‍ വ്യവസായികളും ശതാബ്ദി മന്ദിരത്തില്‍ ഇടംപിടിച്ചു തുടങ്ങി.കലൈജ്ഞറുടെ ശത്രുത പിന്തുടരാതെ മകനും ഡി.എം.കെയുടെ പോരാളിയുമായ എം.കെ. സ്റ്റാലിന്‍, പ്രളയഭൂമിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ടി എം.എല്‍.എമാരോടൊപ്പം എത്തിയത് കാട്ടുതീ പോലെ പരന്നു. നിശ്ചയിച്ച സമയത്തുതന്നെ മദ്രാസ് സര്‍വകലാശാലാ ശതാബ്ദി മന്ദിരത്തില്‍ ജയയത്തെി. മുഖ്യമന്ത്രിയായി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ.സത്യപ്രതിജ്ഞക്കു മുമ്പും ശേഷവും മന്ത്രിമാര്‍ ജയലളിതയുടെ കാല്‍തൊട്ടു വന്ദിച്ചു.  കേന്ദ്രമന്ത്രിസഭയെ പ്രതിനിധാനംചെയ്ത് പൊന്‍രാധാകൃഷ്ണനും വെങ്കയ്യ നായിഡുവും തമ്പിദുരൈയും ആശംസകളുമായി എത്തി. ഇറാനിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ അറിയിക്കുന്ന ട്വീറ്റ് എത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.