Posted On
date_range Updated On
date_range ഷീന ബോറ കേസ്: പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
മുംബൈ: ഷീന ബോറ കൊലക്കേസില്‍ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷ സി.ബി.ഐ കോടതി തള്ളി. ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് സി.ബി.ഐ സമര്‍പ്പിച്ച രഹസ്യ രേഖകള്‍ അംഗീകരിച്ചാണ് പ്രത്യേക കോടതി ജഡ്ജി എച്ച്.എസ് മഹാജന്‍ പീറ്ററുടെ അപേക്ഷ തള്ളിയത്. കേസ് ഡയറിയില്‍ പീറ്റര്‍ക്കെതിരെ ഗുരുതര വിവരങ്ങളുണ്ടെന്നും അത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ളെന്നും പറഞ്ഞായിരുന്നു കോടതി നടപടി. പീറ്ററെ കൂടുതല്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്നും പീറ്ററുടെ പങ്കിലേക്ക് വിരല്‍ചൂണ്ടുന്ന നിരവധി തെളിവുകളുണ്ടെന്നും അന്വേഷണം സങ്കീര്‍ണമാണെന്നും സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.