Posted On
date_range Updated On
date_range വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം വന്‍ കാട്ടുതീ
ജമ്മു: ജമ്മുവിലെ കത്രയില്‍ വൈഷ്ണോദേവി ക്ഷേത്രത്തിന് സമീപം വന്‍ കാട്ടുതീ. കഴിഞ്ഞ ദിവസം രാത്രി രസായി ജില്ലയിലെ ത്രികുത മലയില്‍നിന്നാണ് തീപിടിത്തം ആരംഭിച്ചത്. ആളിപ്പടര്‍ന്നതോടെ വ്യോമസേന വിമാനം ഉപയോഗിച്ച് തീ അണക്കുകയായിരുന്നു. മുന്‍കരുതല്‍ നടപടിയായി വൈഷ്്ണോദേവി ക്ഷേത്രത്തിലേക്ക് ഭക്തരെ കൊണ്ടുപോവുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. അഗ്നിശമന സേന, വനംവകുപ്പ്, സി.ആര്.പി.എഫ്, മാതാ വൈഷ്്ണോദേവി ക്ഷേത്ര ബോര്‍ഡ്, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തീയണക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.