Posted On
date_range Updated On
date_range സച്ച് ദേവയെ വെടിവെച്ച് കൊന്ന സംഭവം :റോക്കി യാദവിന്‍െറ ബന്ധു തേനി യാദവ് കോടതിയില്‍ കീഴടങ്ങി
പാറ്റ്ന: ബീഹാറില്‍ യുവാവിനെ വെടി വെച്ച് കൊന്ന സംഭവത്തില്‍ റോക്കി യാദവിന്‍െറ ബന്ധു തേനി യാദവ് കോടതിയില്‍ കീഴടങ്ങി. ഇന്ന് രാവിലെ ഗയ കോടതിയിലായിരുന്നു ഇയാള്‍ കീഴടങ്ങിയത്. ജെ.ഡി.യു നേതാവ് മനോരമ ദേവിയുടെ മകനാണ് റോക്കി യാദവ്. റോക്കി യാദവിന്‍െറ കാറിനെ മറി കടന്നതിന്‍െറ പേരിലാണ് 19 കാരനായ സച്ച് ദേവയുടെ കാറിന് നേരെ വെടി വെച്ചത്. സംഭവ സ്ഥലത്ത് തന്നെ സച്ച ്ദേവ മരിക്കുകയും ചെയ്തു. റോക്കി യാദവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ബീഹാര്‍ ഭരണത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടിയായ ബി.ജെ.പി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.