Posted On
date_range Updated On
date_range പരിശീലനത്തിടെ ജവാന് മരിച്ച സംഭവം: സംഘര്‍ഷമുണ്ടായെന്ന ആരോപണം തള്ളി സൈന്യം
ന്യൂഡല്‍ഹി: പരിശീലനത്തിടെ സൈനികന് മരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ലഹളയെന്ന ആരോപണത്തെ തള്ളി സൈന്യം. സൈനികന് മരിച്ചതിനെ തുടര്‍ന്ന് വടക്ക് കിഴക്കന്‍ ഇന്ഫന്്ററി യൂണിറ്റില്‍ സൈനികരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഏറ്റുമുട്ടിയിരുന്നു. ശനിയാഴ്ച റൂട്ട് മാര്‍ച്ചിനിടെയാണ് സൈനികന് കുഴഞ്ഞ് വീണു മരിച്ചത്.
നെഞ്ചു വേദനയാണെന്ന് പറഞ്ഞിട്ടും മുതിര്‍ന്ന ഓഫീസര്‍ ഇയാളെ പരിശീലനത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ പ്രതിഷേധവുമായി മറ്റ് സൈനികരും രംഗത്തത്തെി. പ്രതിഷേധിച്ച സൈനികരെ മുതിര്‍ന്ന ഓഫീസര്മാരത്തെി മര്‍ദ്ദിച്ചതോടെയാണ് സംഭവം സംഘര്‍ഷത്തിലത്തെിയത്. ഈ സംഭവമാണ് സൈന്യം തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.