Posted On
date_range Updated On
date_range ത്രിശൂലവുമായി വിമാനയാത്ര: രാധെ മാക്കെതിരെ കേസ്
മുംബൈ: ത്രിശൂലവുമായി വിമാനത്തില്‍ യാത്രചെയ്തതിന് വിവാദ ആള്‍ദൈവം രാധെ മാ എന്ന സുഖ്വീന്ദര് കൗറിന് എതിരെ മുംബൈ പൊലീസ് കേസെടുത്തു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മുംബൈയില്‍നിന്ന് ഒൗറംഗാബാദിലേക്കുള്ള വിമാന യാത്രക്കിടെയാണ് രാധെ മാ ത്രിശൂലം കൈയിലേന്തിയത്. ഇതിനെതിരെ വിവരാവകാശ പ്രവര്ത്തകന് ആസാദ് പട്ടേല്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരമാണ് സഹാര്‍ പൊലീസ് കേസെടുത്തത്. രാധെ മാക്കു പുറമെ സഹായികള്‍ക്കും വിമാനത്താവളത്തില്‍ സുരക്ഷാചുമതല വഹിച്ചവര്‍ക്കും വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.