Posted On
date_range Updated On
date_range അസമിലെ കോണ്‍ഗ്രസിന്‍െറ രണ്ടാംഘട്ട സ്ഥാനാര്‍ഥി ലിസ്റ്റ് പ്രഖ്യാപിച്ചു
ഗുവാഹതി: അസമില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 57 മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ലിസ്റ്റാണ് പുറത്ത് വിട്ടത്. പാര്‍ട്ടിക്ക് തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നാണ് സ്ഥാനാര്‍ഥി പ്രഖ്യാപന ശേഷം കോണ്‍ഗ്രസിന്‍െറ ആസാം ഘടകം പ്രസിഡന്‍റ് അഞ്ജന്‍ ദത്ത പറഞ്ഞു.
നിലവില്‍ കാര്‍ഷിക, ന്യൂനപക്ഷ, ആരോഗ്യ, ജലവിഭവ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാര്‍ക്ക് കോണ്‍ഗ്രസ് വീണ്ടും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 126 നിയമസഭാ അസംബ്ളി മണ്ഡലങ്ങളുള്ള അസമില്‍ ഏപ്രില്‍ നാലു മുതല്‍ പതിനൊന്നുവരെയാണ് തെരഞ്ഞെടുപ്പ്. മെയ് 19ന് വോട്ടെണ്ണല്‍ നടക്കും. സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശം സമര്‍പ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 22നാണ്. പിന്‍വലിക്കേണ്ട തിയ്യതി മാര്‍ച്ച് 26നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.