Posted On
date_range Updated On
date_range 10 തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കും പി.എഫ് നിര്‍ബന്ധമാക്കും
ന്യൂഡല്‍ഹി: 10 തൊഴിലാളികളുളള സ്ഥാപനങ്ങള്‍ക്കും പി.എഫ് (പ്രോവിഡന്‍റ് ഫണ്ട്) നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. നിലവില്‍ ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ പി.എഫ് ബാധകമായിരുന്നുള്ളൂ. തൊഴില്‍മന്ത്രാലയം ഈ നിര്‍ദേശം നടപ്പാക്കാന്‍ തയാറാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമം പാസായാല്‍ രാജ്യത്തെ 50 ലക്ഷത്തോളം തൊഴിലാളികളെക്കൂടി പി.എഫ് പരിധിയില്‍ കൊണ്ടുവരാന്‍ കഴിയും. ഇതിലൂടെ എംപ്ളോയ്മെന്‍റ് പ്രോവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍െറ നീക്കിയിരിപ്പ് തുക 20 ലക്ഷം കോടിയായി വര്‍ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.