വനിതാ ദിന സമ്മാനമായി ഗൂഗിളിന്‍െറ ഡൂഡിള്‍

ന്യൂഡല്‍ഹി: ലോക വനിതാ ദിനത്തില്‍  വനിതകള്‍ക്ക്  പ്രത്യേക സമ്മാനമായി ഗൂഗിളിന്‍െറ ഡൂഡിള്‍. ഏതാനും സ്ത്രീകള്‍ തങ്ങളുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സ്വപ്നം കാണുകയും അത് ലോകത്തോടു പങ്കുവെക്കുകയും ചെയ്യുന്ന രസകരമായ വിഡിയോയാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ‘വണ്‍ ഡെ ഐ വില്‍’ എന്ന വാചകത്തോടെയാണ് ഇവര്‍ ഓരോ സംഭാഷണവും അവസാനിപ്പിക്കുന്നത്.

റിയറ്റ് ബെന്‍ റാഫേല്‍ എന്ന സ്ത്രീയാണ് ഈ ഡൂഡിളിന്‍െറ സൂത്രധാരക. സ്ത്രീകള്‍ എന്നത് കേവലം ചലിക്കുന്ന വസ്തുക്കള്‍ മാത്രമല്ളെന്നും സ്ത്രീകളുടെ യഥാര്‍ഥ  വ്യക്തിത്വത്തെ ലോകത്തിനു മുമ്പില്‍  കാണിക്കുക എന്നതാണ് തന്‍റ വിഡിയോയുടെ ലക്ഷ്യമെന്നും ബെന്‍ റാഫേല്‍ ഓണ്‍ലന്‍ വെബ്സൈറ്റായ മിററിനോട്  പറഞ്ഞു.

വിഡിയോയുടെ ഇന്ത്യന്‍ പതിപ്പും ഗൂഗിള്‍ യൂ ട്യൂബില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വനിതകളെ പ്രചോദിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങളെ ആഘോഷിക്കുന്നതിനും വേണ്ടിയാണ്  യു.എന്‍ മാര്‍ച്ച് എട്ട് ലോക വനിതാ ദിനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സന്ദേശത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിഡിയോ വനിതാ ദിനത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു.

 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.