Posted On
date_range Updated On
date_range നമോ ബ്രിഗേഡ് സ്ഥാപകനെ കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു
മാംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്നതിനു വേണ്ടി ആരാധകര്‍ സ്ഥാപിച്ച നമോ ബ്രിഗേഡിന്റെ സ്ഥാപകന്‍ നരേഷ് ഷേണോയിയെ വിവരാവകാശ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 21 ന് മാംഗളൂരുവില്‍ വിവരാവകാശ പ്രവര്ത്തകന് വിനായക് പാണ്ഡുരംഗ് ബലിഗയുടെ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് നമോ ബ്രിഗേഡ് സ്ഥാപകന്‍ നരേഷേ് ഷേണായിയെ അറസ്റ്റ് ചെയ്തത്.
ബി.ജെ.പി പ്രവര്ത്തകന് കൂടിയായ കൊല്ലപ്പെട്ട പാണ്ഡുരംഗ് ബലിഗ പ്രദേശത്തെ ക്ഷേത്രത്തില്‍ അഴിമതി നടക്കുന്നുവെന്നുംഅതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണം. മൂന്നൂമാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് നരേഷ് ഷേണായ് പൊലീസ് വലയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.