Posted On
date_range Updated On
date_range മൊഴിയെടുക്കാനായി ഡിവൈ.എസ്.പി ഇന്നെത്തിയേക്കും
ബംഗളൂരു: കലബുറഗിയിലെ നഴ്സിങ് കോളജില്‍ റാഗിങ്ങിനിരയായി ചികിത്സയില്‍ കഴിയുന്ന അശ്വതിയില്‍നിന്ന് മൊഴിയെടുക്കാനായി കേസിന്‍െറ അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി എ.എസ്. ഝാന്‍വി ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലത്തെിയേക്കും. നേരത്തെ ശനിയാഴ്ചയത്തെി മൊഴിയെടുക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും അറസ്റ്റിലായ വിദ്യാര്‍ഥികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്‍െറ ഭാഗമായി നീട്ടിവെക്കുകയായിരുന്നു.കലബുറഗി എസ്.ഐയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ഇതിനകം കോഴിക്കോടത്തെിയിട്ടുണ്ട്. എന്നാല്‍, പ്രമാദമായ കേസായതിനാല്‍ അന്വേഷണ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥന്‍തന്നെ മൊഴിയെടുക്കണമെന്ന നിലപാടാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.