Posted On
date_range Updated On
date_range മല്യ ബയര്‍ ചെയര്മാന് സ്ഥാനം ഒഴിഞ്ഞു
ന്യൂഡല്‍ഹി: ബയര്‍ ക്രോപ് സയന്‍സ് ലിമിറ്റഡിന്‍െറ ചെയര്മാന് സ്ഥാനം വിജയ് മല്യ ഒഴിഞ്ഞു. 2004ലാണ് മല്യ ചെയര്‍മാനായത്. മല്യയുടെ രാജിക്കത്ത് സ്വീകരിച്ചതായി കമ്പനി അറിയിച്ചു. അടുത്ത ബോര്‍ഡ് യോഗത്തില്‍ പുതിയ ചെയര്‍മാനെ നിയമിക്കും.
കൃഷി, ആരോഗ്യസംരക്ഷണം, ജൈവശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആഗോള കമ്പനിയാണ് ബയര്‍. ഇന്ത്യയില്‍ വിള സംരക്ഷണ വ്യവസായമാണ് നടത്തുന്നത്. ബാങ്കുകളില്‍നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് മല്യ ലണ്ടനിലേക്ക് മുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.