Posted On
date_range Updated On
date_range ജപ്പാൻ സോഫ്റ്റ്ബാങ്ക് പ്രസിഡൻറ് രാജിവെക്കുന്നു
ടോക്കിയോ: ജപ്പാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനി സോഫ്റ്റിബാങ്കിെൻറ പ്രസിഡൻറ് നികേശ് അരോര ജൂൺ 22ന് സ്ഥാനമൊഴിയും. 2015 മെയിലാണ് 48കാരനായ അരോര സ്ഥാപനത്തിെൻറ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തത്. പിൻഗാമിയുടെ മരണശേഷം സ്ഥാപനത്തിെൻറ നേതൃസ്ഥാനം ഏറ്റെടുത്ത അരോര കമ്പനിയെ വ്യത്യസ്ഥ വഴിയിലൂടെയാണ് നയിച്ചതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. മുൻ ഗൂഗിൾ എക്സിക്യുട്ടീവ് കൂടിയായ ഇദ്ദേഹത്തെ ഉപദേശകനായി നിയമിച്ചതിനെതിരെ കമ്പനിക്കകത്തുനിന്ന് വിമർശമുയർന്നിരുന്നു. എന്നാൽ തിങ്കളാഴ്ച ചേർന്ന കമ്പനിയുടെ പ്രത്യേക യോഗം അരോരക്കെതിരായ ആരോപണം തള്ളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.