Posted On
date_range Updated On
date_range കോണ്‍ഗ്രസ് ലോക്സഭാംഗം ടി.ആര്‍.എസില്‍ ചേര്‍ന്നു
ഹൈദരാബാദ്: തെലങ്കാനയിലെ രണ്ടു കോണ്‍ഗ്രസ് എം.പിമാരിലൊരാളായ ജി. സുഖേന്ദര്‍ റെഡ്ഡിയും മുന്‍ എം.പി ജി. വിവേകും സംസ്ഥാന ഭരണകക്ഷിയായ ടി.ആര്‍.എസില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് വന്‍തിരിച്ചടിയായി. തെലങ്കാനയുടെയും താനടങ്ങുന്ന നാല്‍ഗോണ്ട ജില്ലയുടെയും വികസനത്തിന് സംസ്ഥാന സര്‍ക്കാറിന് പിന്തുണനല്‍കുക എന്നതാണ് ടി.ആര്‍.എസില്‍ ചേരാനുള്ള കാരണമെന്ന് സുഖേന്ദര്‍ റെഡ്ഡിപറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളിലെ ഭിന്നത സംസ്ഥാനത്ത് പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് മാത്രമാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.