ചൈനീസ് സൈബര്‍ ആക്രമണ സാധ്യത: ഇന്ത്യ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ചൈനീസ് സൈബര്‍ ആക്രമണ സാധ്യത മുന്നില്‍ കണ്ട് ഇന്ത്യന്‍ പ്രതിരോധ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ചൈനീസ് ഹാക്കര്‍മാര്‍ ശ്രമിച്ചേക്കമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ചൈനയിലെ ചെങ്ഡു മേഖലയില്‍ നിന്നുള്ള സക്ക്ഫ്ളെ എന്ന ഗ്രൂപ്പ് ഹാക്കിങ് നടത്താന്‍ ശ്രമിച്ചത് ശ്രദ്ധയില്‍ പെട്ടിരുന്നു.  ഇന്ത്യയുടെ സുരക്ഷ, പ്രതിരോധം,സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണ് സക്ക്ഫ്ളെ നടത്തിയത്.
ദക്ഷിണ കൊറിയന്‍ സോഫ്റ്റ്വെയര്‍ സ്ഥാപനത്തിന്‍റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് മോഷ്ടിച്ചാണ് സക്ക്ഫ്ളെ ഗ്രൂപ്പ് ഹാക്കിങ് നടത്തിയിരിക്കുന്നത്. സക്ക്ഫ്ളെ പ്രവര്‍ത്തിക്കുന്ന
ചങ്ഡു മേഖലയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മിയുടെ പടിഞ്ഞാറന്‍ കമാന്‍ഡിന്‍റെ ആസ്ഥാനമുള്ളത്.  ലഡാക്കില്‍ നിന്നും അരുണാചല്‍ വരെ 4057 കിലോമീറ്റര്‍ വരുന്ന ഇന്ത്യ- ചൈന നിയന്ത്രണ രേഖ ഈ കമാന്‍ഡിന്‍റെ കീഴിലാണ്.

ചൈനീസ് ഹാക്കര്‍മാര്‍ ഇതിനുമുമ്പും ഇന്ത്യയുടെ സുരക്ഷാ, സാമ്പത്തിക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതിനായി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. യു.എസ്, യു.കെ, ജര്‍മിനി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും ചൈനീസ് സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.