Posted On
date_range Updated On
date_range സോണിയക്ക് പാര്‍ട്ടിയേക്കാള്‍ വലുത് കുടുംബമെന്ന് ആര്‍.എസ്.എസ് മാഗസിന്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയഗാന്ധിക്ക് സ്വന്തം പാര്‍ട്ടിയേക്കാള്‍ താല്‍പര്യം കുടുംബത്തിനോടാണെന്ന് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശമാണ് ഓര്‍ഗനൈസര്‍ ഉന്നയിക്കുന്നത്. മരുമകന്‍ റോബര്‍ട്ട് വാധ്രക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സോണിയ ഗാന്ധി സ്വീകരിച്ചതെന്നും മാഗസിന്‍ പറയുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് അടിത്തറ നഷ്ടമായി. പാര്‍ട്ടിക്കകത്ത് സ്വേച്ഛാധിപത്യപരമായ കാര്യങ്ങള്‍ നടപ്പാക്കുന്ന ഏക കുടുംബമാണ് ഗാന്ധി-നെഹ്റു കുടുംബമെന്നും കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ഇപ്പോഴത്തെ സംസ്കാരം മാറ്റണമെന്നും പോരായ്മകള്‍ തിരിച്ചറിഞ്ഞ് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി മാറണമെന്നും മാഗസിന്‍ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.