കനയ്യയെ ആക്രമിച്ച പ്രതിയുടെ ബി.ജെ.പി ബന്ധം പുറത്ത്​

പൂനെ: ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ നേതാവ് കനയ്യകുമാറിനെ വിമാനത്താവളത്തിനുള്ളിൽ വെച്ച് ആക്രമിച്ച പ്രതി മനാസിൻെറ ബി.ജെ.പി ബന്ധം പുറത്ത്. ബി.െജ.പി ദേശീയ അധ്യക്ഷൻ അമിത് ഷാക്കൊപ്പമുള്ള പ്രതിയുടെ സെൽഫി ഫോട്ടോയാണ് പുറത്തായത്. പൂനെയില്‍ ‘പ്രമോദ് മഹാജന്‍ സ്‌കില്‍ ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് മിഷന്‍’ സമ്മേളനത്തില്‍ സംബന്ധിക്കവേയാണ് ഇയാള്‍ അമിത്ഷായുടെ കൂടെ സെല്‍ഫിയെടുത്തത്. പൂനെയിലെ ഒരു സോഫ് ടവേര്‍ കമ്പനിയില്‍ ജീവനക്കാരനാണ് പ്രതി. ഏപ്രില്‍ 24നാണ് പൂനെയില്‍ നിന്നുള്ള ജെറ്റ് എയര്‍വേസ് വിമാനത്തില്‍ വെച്ച് കനയ്യ കുമാറിലെ മനാസ് കയ്യേറ്റം ചെയ്തത്. പ്രതി ബി.ജെ.പി പ്രവര്‍ത്തകനാണെന്ന് കനയ്യ അന്നേ ആരോപിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.