Posted On
date_range Updated On
date_range വിദ്യാര്‍ഥികള്‍ക്ക് സി.ബി.എസ്.ഇയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ്
ന്യൂഡല്‍ഹി: പൊതുപരീക്ഷകള്‍ക്കൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷപ്പേടിയൊഴിവാക്കാന്‍ സി.ബി.എസ്.ഇ ഓണ്‍ലൈന്‍ കൗണ്‍സലിങ് ആരംഭിക്കുന്നു. ടെലിഫോണ്‍ വഴിയും പത്രങ്ങള്‍ വഴിയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് മറുപടി നല്‍കും. 76 പ്രിന്‍സിപ്പല്‍മാരും പരിശീലനം ലഭിച്ച കൗണ്‍സലര്‍മാരും സൈക്കോളജിസ്റ്റുകളും ടെലി കൗണ്‍സലിങ്ങില്‍ പങ്കെടുക്കും.
10, 12 ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് 1800-11-8004 എന്ന ഹെല്‍പ്ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം. പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്ക, സമ്മര്‍ദം എന്നിവ പങ്കുവെക്കാം. ഫെബ്രുവരി ഒന്നുമുതല്‍ ഏപ്രില്‍ 22 വരെ കൗണ്‍സലിങ് ഉണ്ടാകും. ഓണ്‍ലൈന്‍ ഉപദേശങ്ങള്‍ക്ക് counselling.cecbse@gmail.com, sugandh.cbse@gmail.com വിലാസങ്ങളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.