സ്വവര്‍ഗരതി: പുനര്‍വാദം തുറന്ന കോടതിയില്‍

ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന സുപ്രീംകോടതി ഉത്തരവ് ചോദ്യംചെയ്ത് സ്വവര്‍ഗാനുരാഗികളും നാസ് ഫൗണ്ടേഷനും സമര്‍പ്പിച്ച പരാതിയില്‍ തുറന്ന കോടതിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. 2013 ഡിസംബര്‍ 11നാണ് സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചത്. ഇതിനെതിരെ ഭിന്നലിംഗക്കാരുടെ (എല്‍.ജി.ബി.ടി) കൂട്ടായ്മകള്‍ രംഗത്തുവന്നിരുന്നു. പഴയ സാഹചര്യങ്ങളും നിയമങ്ങളും അനുസരിച്ചാണ് സുപ്രീംകോടതി വിധിപറഞ്ഞതെന്നാണ് ഇവരുടെ വാദം. വിധി പുന$പരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.