ന്യൂഡൽഹി: വിയറ്റ്നാമിൽ ഇന്ത്യ ഉപഗ്രഹ നീരിക്ഷണ കേന്ദ്രം സ്ഥാപിക്കാനൊരുങ്ങുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിെൻറ (െഎഎസ്ആർഒ) സഹായത്തോടെയാണ് വിയറ്റ്നാമിലെ ഹോചിമിൻ സിറ്റിയിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത്.
ചൈനയും സൗത്ത് ചൈന കടലും ഉൾപ്പെടെയുള്ള മേഖലയെ നിരീക്ഷിക്കുന്ന ഇന്ത്യൻ ഉപഗ്രഹങ്ങളിൽ നിന്നുമുള്ള ചിത്രങ്ങൾ വിയറ്റ്നാമിന് ഉപയോഗിക്കാൻ കഴിയുന്ന രൂപത്തിലാണ് ഉപഗ്രഹ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. ഉപഗ്രഹ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുമെന്നാണ് പ്രതീക്ഷ.
ഇരു രാജ്യങ്ങൾക്കും ചൈനയുമായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. സൗത്ത് ചൈന കടലുമായി ബന്ധപ്പെട്ട് വിയറ്റ്നാമും ചൈനയും തമ്മിലും തർക്കം നിലനിൽക്കുന്നുണ്ട്. അതിനിടെ ഇന്ത്യ വിയറ്റ്നാമിൽ ഉപഗ്രഹ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നത് ചൈനയെ അസ്വസ്ഥപെടുത്തുമെന്നും റിപ്പോർട്ടുണ്ട്. സൈനികേതരമായ ആവശ്യത്തിന് വേണ്ടിയുള്ളതാണ് ഉപഗ്രഹ നിരീക്ഷണ കേന്ദ്രമെങ്കിലും ഇത് സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയും. ഇന്ത്യക്ക് മേഖലയിലെ സ്വാധീനം വർധിപ്പിക്കാനും വിയറ്റ്നാമിന് സുരക്ഷക്കും പ്രയോജനപ്പെടുന്നതാണ് നിരീക്ഷണ കേന്ദ്രമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.