Posted On
date_range Updated On
date_range നാല് എ.കെ 47 തോക്കുകളുമായി സുരക്ഷാ ഉദ്യോഗസ്ഥനെ കാണാതായി
ശ്രീനഗര്‍: കഴിഞ്ഞ ഡിസംബറില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ പരിക്കേറ്റ സുരക്ഷാസേനയിലെ കോണ്‍സ്റ്റബിളിനെ നാല് എ.കെ 47 തോക്കുകളുമായി ജമ്മു-കശ്മീരിലെ ബിജ്ബെഹാറയില്‍ കാണാതായി.
കോണ്‍സ്റ്റബ്ള്‍ മശ്ഹൂഖ് അഹ്മദാണ് ബിജ്ബെഹാറയിലെ ഓഫിസില്‍ രണ്ടു ദിവസമായി ജോലിയില്‍ ഹാജരാകാത്തത്. ഇദ്ദേഹത്തിന്‍െറ പ്രവര്‍ത്തനം സംശയമുയര്‍ത്തുന്നതാണെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷന് പരിസരത്തുനടന്ന പരിശോധനയില്‍ നാലു തോക്കുകള്‍ കാണാതായതായും തോക്കുകളുമായി കോണ്‍സ്റ്റബ്ള്‍ കടന്നുകളഞ്ഞതായും സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
ഡി.എസ്.പി ഇര്‍ശാദ് അഹമ്മദിന്‍െറ സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു മശ്ഹൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.