Posted On
date_range Updated On
date_range കൊൽക്കത്തയിൽ അമ്മയെയും രണ്ടു കുട്ടികളെയും കൊല്ലപ്പെട്ട നിലയിൽ
കൊൽക്കത്ത: കൊൽക്കത്തയിൽ കുടുംബത്തിെല മൂന്ന് പേരെ കൊല്ലെപ്പട്ട നിലയിൽ കണ്ടെത്തി. അമ്മയെയും ഇരട്ടകളായ രണ്ടു കുട്ടികളെയും മരിച്ച നിലയിലും ഭർത്താവിനെ അത്യാസന്ന നിലയിലുമാണ് കണ്ടെത്തിയിരിക്കുന്നത്. സൗത്ത് െകാൽക്കത്തയിലെ പോഷ് പാം അപാർട്മെൻറിലെ മൂന്നാം നിലയിൽ ശനിയാഴ്ച്ചയാണ് ഇവരുടെ മൃതേദഹം കണ്ടെത്തിയത്.
കത്തി കൊണ്ട് കുത്തേറ്റ് രക്തം വാർന്ന നിലയിൽ ബെഡ്റൂമിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടതെന്നും ഗുരുതരാവസ്ഥയിലായിരുന്ന യുവതിയുടെ ഭർത്താവിനെ ഉടൻ തന്നെ ആശുപത്രിയിലാക്കിയതായും മുതിർന്ന പൊലീസ് ഒാഫീസർ പറഞ്ഞു. മുൻ വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയുടെ താമസ സ്ഥലത്തിനടുത്താണ് സംഭവം നടന്നിരിക്കുന്നത്. അതേസമയം കുടുംബ വഴക്കാണ് കൊലക്ക് കാരണമെന്നാണ് പൊലീസിെൻറ പ്രാഥമിക വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.