Posted On
date_range Updated On
date_range പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹരജി നല്‍കി
ചെന്നൈ: ഭരണഘടനയുടെ 161ാംവകുപ്പ് പ്രകാരം തന്നെ വിട്ടയക്കണമെന്നഭ്യര്‍ഥിച്ച് രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന എ.ജി. പേരറിവാളന്‍ തമിഴ്നാട് ഗവര്‍ണര്‍ കെ. റോസയ്യക്ക് ദയാഹരജി നല്‍കി. 47 പേജുള്ള ദയാഹരജിക്കൊപ്പം വിവിധ രേഖകള്‍ ഉള്ളടക്കംചെയ്ത സീഡികളുമുണ്ട്. തടവില്‍ കഴിയുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനാണ് ഹരജി കൈമാറാനായി നല്‍കിയത്. നാല് അഭിഭാഷകരും പേരറിവാളനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.