ഗോവധത്തിന് വധശിക്ഷ വേണമെന്ന് തൊഗാഡിയ

മധുര: ഗോവധത്തിന് വധശിക്ഷ നടപ്പാക്കാനും അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനും കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ. ബാബരി മസ്ജിദ് കേസ് കോടതിയുടെ പരിഗണനയിലാണെന്നത് പരിഗണിക്കാതെ നിയമം കൊണ്ടുവരാമെന്നും വി.എച്ച്.പിയുടെ അന്തര്‍ദേശീയ പ്രസിഡന്‍റ് പറഞ്ഞു.
പശുവിനെ അറക്കുന്നവരുടെ പേര് വെളിപ്പെടുത്താന്‍ മുസ്ലിം സമുദായം തയാറായാല്‍ നിരപരാധികള്‍ പീഡനത്തിനിരയാകാതെ രക്ഷപ്പെടാം. കശ്മീരിലെ ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നിലപാടെടുക്കാത്തതാണ് ജെ.എന്‍.യു പ്രശ്നങ്ങള്‍ക്ക് കാരണമെന്നും തൊഗാഡിയ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.