ജെ.എൻ.യു സംഭവം: മൂന്ന്​ വിദ്യാർഥികൾക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​

ന്യൂഡല്‍ഹി: രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഒളിവിലായ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികളെ കണ്ടത്തൊന്‍ ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. കാമ്പസില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണച്ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്ന് ആരോപിതരായ മൂന്നുപേര്‍ക്കുവേണ്ടിയാണ് വ്യാപക തെരച്ചിലും നോട്ടീസും. രാജ്യം വിടാന്‍ സാധ്യത ഉള്ളതിനാല്‍ വിമാനത്താവളങ്ങളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് ഫോറിന്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസിലും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മൊബൈല്‍ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചു. സംഭവത്തില്‍ സര്‍വകലാശാല വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും മൊഴിയെടുപ്പ് തുടരുകയാണ്.

പരിപാടിയുടെ മുഖ്യ സംഘാടകന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഉമര്‍ ഖാലിദിന്‍െറ ബിരുദകാല സഹപാഠിയും മാധ്യമപ്രവര്‍ത്തകനുമായ സാദിഖ് നഖ്വിയെ രണ്ടു ദിവസങ്ങളിലായി ഡല്‍ഹി പൊലീസ് ദീര്‍ഘനേരം ചോദ്യം ചെയ്തു. ഹാര്‍ഡ് ന്യൂസ് മാസികയില്‍നിന്ന് രാജിവെച്ച് യു.പിയിലെ തറവാട്ടുവീട്ടിലേക്കു പോയ സാദിഖിനെ പൊലീസ് അവിടെ ചെന്നു കാണുകയായിരുന്നു. പിന്നീട് നിര്‍ദേശ പ്രകാരം ഡല്‍ഹിയിലത്തെി ചോദ്യം ചെയ്യലുമായി സഹകരിച്ചു. ഞായറാഴ്ചയും ഇതു തുടരും. അതിനിടെ ഉമര്‍ ഖാലിദ് രാജ്യം വിട്ടില്ളെങ്കില്‍ വധിക്കുമെന്ന്  പിതാവ് ഡോ. എസ്.ക്യൂ.ആര്‍. ഇല്യാസിന് ഫോണിലൂടെ ഭീഷണിയത്തെി. അധോലോക നായകന്‍ രവി പൂജാരി എന്നു പരിചയപ്പെടുത്തിയ ആളാണ് ഭീഷണി മുഴക്കിയതെന്ന് ഡോ. ഇല്യാസ് പൊലീസില്‍ പരാതി നല്‍കി. ഉമറിന്‍െറ സഹോദരിക്ക് സോഷ്യല്‍ മീഡിയയിലൂടെ വധ-ബലാത്സംഗ ഭീഷണികളുമുണ്ട്. കുടുംബത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ഇല്യാസ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കോടതികള്‍ വിധിപറയുംവരെ കാമ്പസിലെ ഓരോ വിദ്യാര്‍ഥിയും നിരപരാധിയാണ് എന്ന ഉറച്ച വിശ്വാസമാണ് തങ്ങള്‍ക്കെന്നും അവര്‍ക്ക് നിയമപരവും മാനസികവും ധാര്‍മികവുമായ പൂര്‍ണ പിന്തുണ നല്‍കുമെന്നും അധ്യാപകര്‍ പ്രസ്താവനയില്‍ അറിയിച്ചു. വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമവിചാരണ അവസാനിപ്പിക്കണമെന്നും കാമ്പസിലെ സാധാരണ അന്തരീക്ഷം മടക്കി എത്തിക്കാന്‍ സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT