Posted On
date_range Updated On
date_range ജെ.എന്‍.യുവിലെ മുദ്രാവാക്യത്തിന്‍െറ പിന്നില്‍ ലശ്കറെ ത്വയ്യിബയെന്ന് രാജ് നാഥ് സിങ്
ന്യൂഡല്‍ഹി: അഫ്സല്‍ ഗുരുവിന്‍റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ജെ.എന്‍.യുവില്‍ നടന്ന പരിപാടിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ലശ്കറെ ത്വയ്യിബ തലവന്‍ ഹാഫിസ് സഈദ് ആണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യത്തിന് പിന്നിലെന്ന് രാജ് നാഥ് സിങ് പറഞ്ഞു. ഇതിനെതിരെ രാജ്യമൊന്നടങ്കം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും സിങ് പറഞ്ഞു. ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്‍റെ അറസ്റ്റില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവന. കേസ് ലോക്കല്‍ പൊലീസില്‍ നിന്നും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാനുള്ള നീക്കവും നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.