Posted On
date_range Updated On
date_range എസ്.എസ്.ബിക്ക് ആദ്യ വനിതാമേധാവി
ന്യൂഡല്‍ഹി: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥ അര്‍ച്ചന രാമസുന്ദരത്തെ അര്‍ധ സായുധ പൊലീസ് സേനാ വിഭാഗമായ സശസ്ത്ര സീമ ബല്ലിന്‍െറ (എസ്.എസ്.ബി) ഡയറക്ടറായി നിയമിച്ചു. 58കാരിയായ ഇവര്‍ എസ്.എസ്.ബിയുടെ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാണ്. അടുത്തവര്‍ഷം സെപ്റ്റംബര്‍ 30 വരെയാണ് ഇവരെ നിയമിച്ചിട്ടുള്ളത്. നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ രാജ്യാതിര്‍ത്തികളുടെ സുരക്ഷയാണ് എസ്.എസ്.ബിയുടെ ചുമതലയില്‍ വരുന്നത്. അഞ്ച് അര്‍ധ സൈനിക വിഭാഗങ്ങളാണ് ഉള്ളത്. ഇവയുടെ ഒന്നിന്‍െറയും തലപ്പത്ത് ഇതുവരെ വനിതകള്‍ വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.