Posted On
date_range Updated On
date_range മാനഭംഗ ഇരക്ക് ആശുപത്രിയിൽ വീണ്ടും ക്രൂര പീഡനം
ജംഷഡ്പൂർ: പ്രായപൂർത്തിയാകാത്ത മാനഭംഗ ഇരക്ക് ആശുപത്രിയിൽ വീണ്ടും ക്രൂര പീഡനം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് 14കാരിയെ പീഡിപ്പിച്ചത്. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
രണ്ടുദിവസം മുമ്പ് ജംഷഡ്പൂരിലെ പര്സുദിയില് വെച്ചാണ് ഒരാൾ 14-കാരിയെ ആദ്യം ബലാത്സംഗം ചെയ്യുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസ് തന്നെയാണ് ചികിത്സക്കായി പെണ്‍കുട്ടിയെ ജംഷഡ്പൂരിലെ എം.ജി.എം ആശുപത്രിയില്‍ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.