Posted On
date_range Updated On
date_range ബി.ജെ.പി എം.എൽ.എ ഭാര്യക്ക് നൽകിയ ലംബോർഗിനി ഓട്ടോയുമായി കൂട്ടിയിടിച്ചു
മുംബൈ: മുംബൈയിലെ ബി.ജെ.പി എം.എൽ.എ നരേന്ദ്ര മേത്ത ഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകിയത് അഞ്ച് കോടി രൂപ വിലയുള്ള ലബോർഗിനി കാറാണ്. ഭർത്താവിന്‍റെ സമ്മാനവുമായി ചുറ്റാനിറങ്ങിയ സുമന്‍റെ കാർ നേരെ ചെന്നിടിച്ചത് ഒരു ഓട്ടോയിൽ. സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യം എം.എൽ.എയെ പരിഹാസ കഥാപാത്രമാക്കിയിരിക്കുകയാണ് ഇപ്പോൾ.
എന്നാൽ ദൃശ്യങ്ങൾ ഫാസ്റ്റ് ഫോർവേഡ് മോഡിലായതുകൊണ്ടാണ് ഇടിച്ചുവെന്ന തോന്നലുണ്ടാക്കുന്നതെന്നും കാർ ഓട്ടോയെ പതുക്കെ ഉരസിയിട്ടേയുളളൂവെന്നുമാണ് എം.എൽ.എയുടെ വിശദീകരണം. അപകടത്തിൽ ആളപായമുണ്ടായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുമില്ല.
ദിവസം തോറും നാട്ടിൽ ആയരക്കണക്കിന് അപകടങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ താൻ രാഷ്ട്രീയക്കാരനായതിനാലാണ് വേട്ടയാടപ്പെടുന്നതെന്ന് എം.എൽ എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.