ട്രാക്ക്​ മുറിച്ച്​ കടക്കവേ ട്രെയിനിടിച്ച്​ മൂന്ന്​ ആനകൾ ചെരിഞ്ഞു

കൊൽക്കത്ത: പശ്ചിമബംഗാളിൽ ​ട്രെയിനിടിച്ച്​ മൂന്ന്​ ആനകൾ ചെരിഞ്ഞു. ഖരഖ്​പൂർ-അദ്ര പാസഞ്ചറിടിച്ച്​ രണ്ട്​ ആന കുഞ്ഞുങ്ങളും അതി​​െൻറ അമ്മയുമാണ്​ അപകടത്തിൽപെട്ടത്​.​ സൗത്ത്​ റെയിൽവേ മേഖലയായ ബങ്കുര–ഹൊവ്ര മേഖലയിലാണ്​ അപകടമുണ്ടായത്​. ​വനത്തിലൂടെയുള്ള ട്രാക്കിൽ രാത്രി​ മുറിച്ച്​ കടക്കു​േമ്പാഴായിരുന്നു അപകടം.

സംഭവത്തെ തുടർന്ന്​ ബങ്കുരയിലെ ബിസ്​നാപൂരിലും വെസ്​റ്റ്​ മിഡ്​നാപൂരിലെ പിയാർദോബയിലും രണ്ട്​ മണിക്കൂറോളം ​ഗതാഗതം തടസപ്പെട്ടു. റെയിൽവേ തൊഴിലാളികളും ​േഫാറസ്​റ്റ്​ അധികൃതരും  ചേർന്ന്​ മണിക്കൂറുകളോളം പ്രയത്​നിച്ചാണ്​ ആനയുടെ ജഡം ട്രാക്കിൽ നിന്ന്​ മാറ്റിയ​െതന്ന്​ ജില്ല ഫോറസ്​റ്റ്​ ഒാഫീസർ അയാൻ ഘോഷ് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.