Posted On
date_range Updated On
date_range കശ്മീർ സംഘർഷം: തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റ് പൊലീസുകാരൻ കൊല്ലപ്പെട്ടു. ഖുർഷിദ് അഹമദ് ഖനായിയായാണ് ശനിയാഴ്ച്ച രാവിലെ കൊല്ലപ്പെട്ടത്. രാവിലെ പാൽ വാങ്ങാൻ പോകുേമ്പാഴാണ് വീടിനടുത്ത് വെച്ച് ഇദ്ദേഹത്തിന് വെടിയേറ്റത്. കശ്മീരിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പുൽവാമ, ഷോപിയാൻ,അനന്ത് നാഗ്എന്നീ സ്ഥലങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി.
ഇൗയാഴ്ചയിൽ കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് പൊലീസുകാർക്കും രണ്ട് സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു. മെഹബൂബ മുഫ്തിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കശ്മീർ സംഘർഷങ്ങളെ സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്താനിരിക്കെയാണ് പുതിയ സംഭവമുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.