സ്മാര്‍ട്ട് ഫോണില്‍ വീണ്ടും വിവാദത്തിന്‍െറ മണിയൊച്ച

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വീണ്ടും വിവാദങ്ങളുടെ മണിമുഴക്കം. 251 രൂപക്ക് സ്മാര്‍ട്ട് ഫോണ്‍ എന്ന പരസ്യവുമായി റിങ്ങിങ് ബെല്‍ എന്ന കമ്പനി ‘ഫ്രീഡം 251’ എന്ന പേരില്‍ കോലാഹലം സൃഷ്ടിച്ചതിനു പിന്നാലെ 888 രൂപക്ക് എല്ലാവിധ സൗകര്യങ്ങളുമുള്ള സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം ചെയ്തുകൊണ്ട് പുതിയൊരു കമ്പനികൂടി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. ഡോകോസ് XI എന്ന പേരിലാണ് ജയ്പുര്‍ ആസ്ഥാനമായ ഇന്ത്യന്‍ കമ്പനി രംഗത്തുവന്നിരിക്കുന്നത്. വെള്ളിയാഴ്ചയോടെ ബുക്കിങ് അവസാനിക്കുന്ന ഫോണിന്‍െറ വിതരണം മേയ് രണ്ടു മുതല്‍ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
നേരത്തേ മറ്റൊരു ഇന്ത്യന്‍ കമ്പനിയായ എം ഫോണിന്‍െറ ‘മാംഗോ ഫോണ്‍’ വമ്പന്‍ പരസ്യം നല്‍കി ബുക്കിങ് നടത്തിയെങ്കിലും കമ്പനി ഉടമകള്‍ പൊലീസ് പിടിയിലാവുകയായിരുന്നു.
 ഡോകോസ് കമ്പനിയെക്കുറിച്ച് നിരവധി സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കാന്‍ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.