Posted On
date_range Updated On
date_range അമിത് ഷാക്ക് ഹെലിപാഡൊരുക്കാന്‍ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം
ചണ്ഡിഗഢ്: രാജ്യം കടുത്ത വരള്‍ച്ചയുടെ പിടിയിലമരുമ്പോഴും ഹരിയാനയില്‍ ഹെലിപാഡൊരുക്കാന്‍ ചെലവഴിക്കുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ ഹെലികോപ്ടര്‍ ഇറങ്ങാനാണ് ഈ ആര്‍ഭാടം. ആറ് ട്രക്കുകളിലായി ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഹെലിപാഡില്‍ തളിക്കുന്നത്. ഹെലികോപ്ടര്‍ ഇറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ക്കായി വെള്ളം ധൂര്‍ത്തടിച്ച് നിരവധി രാഷ്ട്രീയക്കാര്‍ ഈയിടെ വിവാദത്തിലായിരുന്നു. വരള്‍ച്ചക്കെടുതിയിലായ ഭിവണ്ടിയില്‍ സന്ദര്‍ശനത്തിനത്തെിയ കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങിന് ഇറങ്ങാന്‍ 10,000 ലിറ്ററോളം വെള്ളമുപയോഗിച്ച് താല്‍ക്കാലിക ഹെലിപാഡൊരുക്കിയെന്നത് വിവാദമായിരുന്നു. കുടിക്കാന്‍പോലും വെള്ളമില്ലാതെ രാജ്യത്ത് പലയിടത്തും ജനങ്ങള്‍ കെടുതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.